ഓസ്കർ നേട്ടം: ഐറിഷ് നടൻ കിലിയൻ മർഫിയുടെ വീടിന് മുന്നിലെ പോസ്റ്റ് ബോക്‌സിന് സ്വർണ്ണം പൂശി തപാൽ വകുപ്പ്

ഐറിഷ് നടനായ കിലിയന്‍ മര്‍ഫിയുടെ ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ കോര്‍ക്കിലെ വീടിന് സമീപമുള്ള പോസ്റ്റ് ബോക്‌സ് സ്വര്‍ണ്ണം പൂശി തപാല്‍ വകുപ്പ്. മര്‍ഫിയുടെ കുടുംബവീടിന് സമീപമുള്ള Ballintemple Post Office-ന് മുന്നിലെ പോസ്റ്റ് ബോക്‌സിനാണ് An Post സ്വര്‍ണ്ണവര്‍ണ്ണം നല്‍കിയത്.

ലോകപ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഐറിഷുകാരനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പുരസ്‌കാരദാന ചടങ്ങ്.

ശാസ്ത്രജ്ഞനും, ആറ്റം ബോംബിന്റെ പിതാവുമായ റോബര്‍ട്ട് ജെ. ഓപ്പണ്‍ഹൈമര്‍ എന്ന നായക കഥാപാത്രത്തെയാണ് കിലിയന്‍ മര്‍ഫി ചിത്രത്തില്‍ അവതരിപ്പിച്ചത്. മര്‍ഫിക്ക് പുറമെ, മികച്ച ചിത്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍, സഹനടന്‍ എന്നിങ്ങനെ ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ ഓസ്‌കറില്‍ വാരിക്കൂട്ടിയത്.

അതേസമയം മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ എമ്മ സ്റ്റോണ്‍ നായികയായ ‘പുവര്‍ തിങ്‌സ്’ എന്ന ചിത്രം നിര്‍മ്മിച്ചത് ഐറിഷ് പ്രൊഡക്ഷന്‍ കമ്പനിയായ എലമെന്റ് പിക്‌ചേഴ്‌സ് ആണ്. ഇതിനുള്ള ആദരമായി ഡബ്ലിനിലെ O’Connell Street-ലുള്ള പോസ്റ്റ് ബോക്‌സിനും തപാല്‍ വകുപ്പ് സ്വര്‍ണ്ണം പൂശിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: