ഈ വർഷം Castlebar-ൽ നടന്ന St. Patrick Day പരേഡിൽ ആദ്യമായി ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തം അറിയിക്കാൻ മായോ മലയാളി അസോസിയേഷന് അവസരമുണ്ടായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്ത പരേഡിൽ ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന നിരവധി നിമിഷങ്ങളും ഉണ്ടായിരുന്നു. Castlebar നിവാസികൾ ഇന്ത്യൻ ജനതയുടെ പ്രകടനത്തെ സന്തോഷത്തോടെ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.







