അയര്‍ലണ്ടിന്റെ ദേശീയ ആഘോഷമായ സെന്റ് പാട്രിക്‌സ് ഡേയില്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളിച്ച് Indian Family Association (IFA) ദ്രോഗഡ. മാര്‍ച്ച് 17 ഞായറാഴ്ച ദ്രോഗഡയില്‍ നടന്ന സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ ഇന്ത്യന്‍ പതാകകള്‍ക്ക് പുറമെ, പുലികളിയും, മുത്തുക്കുടയുമടക്കമുള്ള തനത് കേരളീയ കലാരൂപങ്ങളുമായി IFA കളം നിറഞ്ഞു. കുട്ടികളടക്കം നിരവധി പേര്‍ പങ്കെടുത്ത പരേഡ്, അയര്‍ലണ്ടുകാര്‍ക്കും പുതിയ അനുഭവമായി.




