അയർലണ്ടിൽ സ്റ്റാംപ് 4 വിസ ലഭിക്കാനുള്ള സപ്പോർട്ട് ലെറ്റർ സ്വീകരിക്കുന്നത് തൊഴിൽ വകുപ്പ് പുനഃരാരംഭിച്ചു

അയര്‍ലണ്ടില്‍ സ്റ്റാംപ് 1, 1H വിസകളില്‍ നിയമപരമായി താമസിക്കുന്നവര്‍ സ്റ്റാംപ് 4 വിസ ലഭിക്കാനായി നല്‍കുന്ന സപ്പോര്‍ട്ട് ലെറ്റേഴ്‌സ് സ്വീകരിക്കുന്നത് 2023 നവംബര്‍ 30 മുതല്‍ Department of Enterprise, Trade and Employment (DETE) നിര്‍ത്തിവച്ചിരുന്നു. ഇതെത്തുടര്‍ന്ന് നിലവിലെ വിസ സ്റ്റാംപ് 4-ലേയ്ക്ക് മാറ്റുന്നതിനായി അപേക്ഷ നല്‍കാനിരുന്ന Critical Skills Employment Permit holders, Researchers on a Hosting Agreement, NCHD Multi-Site General Employment Permit holders എന്നിവരുടെ അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കുന്നത് വകുപ്പ് നിര്‍ത്തിവച്ചിരിക്കുകയും ചെയ്തിരുന്നു. അതേസമയം രജിസ്‌ട്രേഷന്‍ ഓഫിസ്, ഇമിഗ്രേഷന്‍ സര്‍വീസ് എന്നിവ വഴി സപ്പോര്‍ട്ട് ലെറ്റര്‍ നല്‍കുന്നതിന് തടസമുണ്ടായിരുന്നില്ല.

എന്നാല്‍ Department of Enterprise, Trade and Employment (DETE) സപ്പോര്‍ട്ട് ലെറ്ററുകള്‍ സ്വീകരിക്കുന്നത് പുനരാരംഭിച്ചതായി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. സ്റ്റാംപ് 1, 1H വിസകളില്‍ താമസിക്കുന്നവര്‍ക്ക് സ്റ്റാംപ് 4-ലേയ്ക്ക് മാറാന്‍:

21 മാസം പൂര്‍ത്തിയാക്കിയവർ

അയര്‍ലണ്ടില്‍ 21 മാസം ജോലി കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് താഴെ പറയുന്നവയുടെ പിന്‍ബലത്തോടെ സ്റ്റാംപ് 4 വിസയിലേയ്ക്ക് മാറാം:

(i) a Critical Skills Employment Permit
(ii) a Hosting Agreement as a Researcher
(iii) a Multi-Site General Employment Permit as a Non-Consultant Hospital Doctor

57 മാസം പൂര്‍ത്തിയാക്കിയവർ

അയര്‍ലണ്ടില്‍ 57 മാസം ജോലി കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് താഴെ പറയുന്നവയുടെ പിന്‍ബലത്തോടെ സ്റ്റാംപ് 4 വിസയിലേയ്ക്ക് മാറാം:

(iv) General Employment Permits
(v) Intra-Company Transfer Permits

യോഗ്യതാ പരിശോധന സമയത്ത് മേല്‍ പറഞ്ഞവയില്‍ (iv), (v) എന്നിവ (i), (ii), (iii) എന്നീ മാനദണ്ഡങ്ങളുമായി പരസ്പരം വച്ച് മാറാന്‍ സാധിക്കുന്നതല്ല.

രജിസ്‌ട്രേഷന് സമര്‍പ്പിക്കേണ്ടുന്ന രേഖകളുടെ കാര്യത്തില്‍ മാറ്റമൊന്നും ഇല്ലെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജോലി കാലയളവ് സംബന്ധിച്ച വിവരങ്ങള്‍ റവന്യൂ വകുപ്പില്‍ ലഭ്യമാണ്. ഇതിനായി റവന്യൂ വകുപ്പ് വെബ്‌സൈറ്റിലെ myaccount-ലുള്ള (http://www.revenue.ie/myaccount) ‘Employment Detail Summary’ പരിശോധിക്കുക.

Share this news

Leave a Reply

%d bloggers like this: