ഡബ്ലിനിൽ പാറക്കെട്ടിൽ കുടുങ്ങിയ ബോട്ടിൽ നിന്നും കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി

വടക്കന്‍ ഡബ്ലിനില്‍ പാറക്കെട്ടില്‍ കുടുങ്ങിയ ബോട്ടില്‍ നിന്നും കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയാണ് Lambay Island-ന് സമീപം ഉല്ലാസ യാത്രയിലേര്‍പ്പെട്ടിരുന്ന കുടുംബത്തിന്റെ ബോട്ട് കേടാകുകയും, പാറക്കെട്ടില്‍ കുടുങ്ങുകയും ചെയ്തത്.

വിവരം ലഭിച്ചതോടെ Howth-ല്‍ നിന്നും ലൈഫ് ബോട്ട് ഇവിടേയ്ക്ക് കുതിച്ചെത്തി. ഒപ്പം കോസ്റ്റ്ഗാര്‍ഡിന്റെയും ഹെലികോപ്റ്ററും സഹായത്തിനെത്തി. ഈ സമയം ബോട്ടില്‍ നിന്നും ഇറങ്ങിയ കുടുംബം മറ്റ് വഴികളില്ലാതെ പാറക്കെട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു.

തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററില്‍ നിന്നും കയറില്‍ തൂങ്ങിയിറങ്ങിയ രക്ഷാപ്രവര്‍ത്തകന്‍ ഓരോരുത്തരെയും സാഹസികമായി കോപ്റ്ററില്‍ കയറ്റി രക്ഷപ്പെടുത്തുകയും, ഡബ്ലിനിലെ ബേസില്‍ എത്തിക്കുകയും ചെയ്തു. നാല് കുട്ടികളടങ്ങുന്ന കുടുംബമായിരുന്നു അപകടത്തില്‍ പെട്ടത്.

Share this news

Leave a Reply