അയർലണ്ടിൽ ഈ വർഷത്തെ ഏറ്റവും ചൂടുകൂടിയ ദിവസമായി വെള്ളിയാഴ്ച. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ അന്തരീക്ഷ താപനില 24 ഡിഗ്രി വരെയായി ഉയർന്നു.
ഇന്ന് താപനില 22 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച മൂടിക്കെട്ടിയ കാലവസ്ഥയാകും ഉണ്ടാകുക എന്നും, ഇടിയോട് കൂടിയ മഴ പെയ്തേക്കുമെന്നും അധികൃതർ പറഞ്ഞു.
ചൂട് പെട്ടെന്ന് ഉയർന്നത് കാരണം പല സ്ഥലത്തും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ ചുമതലയുള്ള മന്ത്രി ജാക്ക് ചേമ്പേഴ്‌സ് മുൻകരുതലുകൾ എടുക്കാനുള്ള നിദ്ദേശവും നൽകിയിട്ടുണ്ട്.
താപനില ഉയരുന്ന സാഹചര്യത്തിൽ ഉണങ്ങിയ പുല്ലുകൾക്കും മറ്റും തീ പിടിക്കുന്നതിനും അപകടം സംഭവിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാർഷിക വകുപ്പും മുന്നറിയിപ്പ് നൽകി.