അതിശക്തമായ മഴ: അയർലണ്ടിലെ 18 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ 18 കൗണ്ടികളില്‍ മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. Leinster-ലെ എല്ലാ കൗണ്ടികള്‍ക്കും പുറമെ Cavan, Monaghan, Leitrim, Roscommon, Tipperary, Waterford എന്നീ കൗണ്ടികളിലുമാണ് ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 4 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 4 വരെ യെല്ലോ റെയിന്‍ വാണിങ് നിലനില്‍ക്കുക. അതിശക്തമായ മഴയെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാഴ്ച മറയുന്നതോടെ യാത്രയും ദുഷ്‌കരമാകും. ഇന്ന് രാവിലെ രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാകും. ഇടയ്ക്കിടെ മഴയും പെയ്യും. തെക്ക്-കിഴക്കന്‍ … Read more

അയർലണ്ടിൽ ഈ കടന്നു പോയ ജൂൺ 9 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയത്; കൊടും തണുപ്പും കൊടും ചൂടും അനുഭവപ്പെടുന്ന ഇടമായി അയർലണ്ട് മാറുന്നുവോ?

അയര്‍ലണ്ടില്‍ 2015-ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ജൂണ്‍ മാസമാണ് ഇക്കഴിഞ്ഞു പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 2024 ജൂണിലെ ശരാശരി അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം ജൂണിനെക്കാള്‍ 3 ഡിഗ്രി കുറവാണിതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ കാലാവസ്ഥ കൊടുംതണുപ്പും, വര്‍ദ്ധിച്ച ചൂടുമായി രണ്ട് അറ്റങ്ങളില്‍ മാറി മറിയുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ 24-ആം തീയതിയാണ് 2024-ലെ ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസമായി അടയാളപ്പെടുത്തിയിട്ടുള്ളത്. … Read more

ഇന്നലെ കടന്നുപോയത് അയർലണ്ടിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം; താപനില ഉയർന്നത് 26.5 ഡിഗ്രി വരെ

ഇന്നലെ (തിങ്കള്‍) കടന്നുപോയത് അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം. ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ അന്തരീക്ഷതാപനില 26.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. 25 ഡിഗ്രി വരെ താപനില ഉയരുമെന്നായിരുന്നു ഇന്നലെ കാലാവസ്ഥാ വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ഇന്നുമുതല്‍ രാജ്യത്ത് താപനില കുറയുമെന്നും, ചാറ്റല്‍ മഴയെത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ചാറ്റല്‍ മഴയും പെയ്യും. 16 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകും … Read more

ഉല്ലാസ ദിനങ്ങൾക്ക് വിട; അയർലണ്ടിൽ മഴയും തണുപ്പും തിരികെയെത്തുന്നു

നല്ല വെയിലും ചൂടും ഉണര്‍വ്വ് പകര്‍ന്ന ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ തണുപ്പ് തിരികെയെത്തുന്നു. ഇക്കഴിഞ്ഞ വാരാന്ത്യം റോസ്‌കോമണില്‍ 21.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാരാന്ത്യം താപനില താഴേയ്ക്ക് പോകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. ഇന്ന് പൊതുവെ ആകാശം മേഘാവൃതമായിരിക്കും. എങ്കിലും തെക്ക്, തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ 20 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം. വടക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 14 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ശരാശരി താപനില. … Read more

ഈ വാരാന്ത്യം അയർലണ്ടുകാർക്ക് ഉല്ലസിക്കാം; 21 ഡിഗ്രി വരെ ചൂട് ഉയരും

അയര്‍ലണ്ടില്‍ പൊതു അവധിയായ ഈ വാരാന്ത്യം അന്തരീക്ഷതാപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാജ്യമെങ്ങും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മിക്കപ്പോഴും നല്ല വെയിലോടെയുള്ള വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാല്‍ വടക്കന്‍ കൗണ്ടികള്‍ മേഘാവൃതമായേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ് താപനില ഉയരുക. രാത്രിയില്‍ ചെറിയ കാറ്റ് വീശും. 5 മുതല്‍ 9 ഡിഗ്രി ആകും രാത്രിയിലെ കുറഞ്ഞ താപനില. ശനിയാഴ്ച നീണ്ടുനില്‍ക്കുന്ന വെയില്‍ ലഭിക്കും. … Read more

കൊടുങ്കാറ്റും മഴയും ഇടിമിന്നലും; അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റും മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്ന അഞ്ച് കൗണ്ടികളിൽ യെല്ലോ വാണിങ്. ഇന്ന് (ഞായർ) ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 8 മണി വരെയാണ് കാർലോ, കോർക്ക്, കിൽക്കെന്നി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനൊപ്പം അതിശക്തമായ മഴ, ഇടിമിന്നൽ, ആലിപ്പഴം വീഴ്ച എന്നിവയും ഉണ്ടാവും. ഇത് മിന്നൽ പ്രളയത്തിന് കാരണമാകുകയും, യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

അയർലണ്ടിൽ ഈ വാരാന്ത്യം ചൂട് വർദ്ധിക്കും; തിങ്കളാഴ്ചയോടെ 22 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴയും വെയിലും മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. എന്നാല്‍ ഞായറാഴ്ചയോടെ രാജ്യം ചൂടേറിയ കാലാസവസ്ഥയ്ക്ക് വഴിമാറും. വെള്ളിയാഴ്ച രാത്രിയിലെ തണുപ്പിനും, മൂടല്‍മഞ്ഞിനും ശേഷം ശനിയാഴ്ച പകല്‍ വെയിലിനൊപ്പം മഴയും വന്നുപോകും. തെക്ക്, കിഴക്കന്‍ പ്രദേശങ്ങളെയാണ് മഴ പ്രധാനമായും ബാധിക്കുക. ഇടവിട്ട് മഴ ശക്തമാകുകയും ചെയ്യും. 16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി താപനില ഉയരുക. വടക്ക്, വടക്കന്‍ കൊണാക്ട് പ്രദേശങ്ങളില്‍ താപനില ഇതിലും താഴ്‌ന്നേക്കും. രാത്രിയില്‍ രാജ്യമാകെ 7 ഡിഗ്രി … Read more

അയർലണ്ടിലെ മൂന്നു കൗണ്ടികളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്; ഒപ്പം ശക്തമായ മഴയും ആലിപ്പഴം വീഴ്ചയും

അയർലണ്ടിലെ മൂന്നു കൗണ്ടികളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ക്ലെയർ, കോർക്ക്, ലീമറിക്ക് എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 8 മണി വരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ കൗണ്ടികളിൽ ശക്തമായ മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും, ആലിപ്പഴം വീഴ്ചയും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. മിന്നൽ പ്രളയവും ഉണ്ടായേക്കാം. റോഡിൽ കാഴ്ച കുറയാനും, മഴയും ആലിപ്പഴം വീഴ്ചയും കാരണം വാഹനങ്ങൾ തെന്നിപ്പോകാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

അയർലണ്ടിൽ ഈ വർഷം ഏറ്റവും ചൂട് കൂടിയ ദിനമായി വെള്ളിയാഴ്ച; ജാഗ്രതാ നിർദ്ദേശം

അയർലണ്ടിൽ ഈ വർഷത്തെ ഏറ്റവും ചൂടുകൂടിയ ദിവസമായി വെള്ളിയാഴ്ച. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ അന്തരീക്ഷ താപനില 24 ഡിഗ്രി വരെയായി ഉയർന്നു. ഇന്ന് താപനില 22 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച മൂടിക്കെട്ടിയ കാലവസ്ഥയാകും ഉണ്ടാകുക എന്നും, ഇടിയോട് കൂടിയ മഴ പെയ്തേക്കുമെന്നും അധികൃതർ പറഞ്ഞു. ചൂട് പെട്ടെന്ന് ഉയർന്നത് കാരണം പല സ്ഥലത്തും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ ചുമതലയുള്ള മന്ത്രി ജാക്ക് ചേമ്പേഴ്‌സ് മുൻകരുതലുകൾ … Read more

അയർലണ്ടിൽ ഈയാഴ്ച അന്തരീക്ഷം ‘ചൂടുപിടിക്കും’; 22 ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ വര്‍ദ്ധിക്കും. വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിക്ക് മുകളിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇന്ന് (ചൊവ്വ) രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ 5 ഡിഗ്രി വരെ താപനില കുറഞ്ഞേക്കാം. നാളെയും നല്ല വെയില്‍ ലഭിക്കുന്നത് തുടരും. അതേസമയം പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ചാറ്റല്‍ മഴ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് മാറും. … Read more