കേരളാ ഹൗസ് 2024 സംഘടിപ്പിച്ച ആവേശോജ്വലമായ വള്ളം കളിയിൽ 21 കരുത്തൻമാരേയും ജലപ്പരപ്പിൽ ചീറ്റ പുലികളെ പോലെ തുഴഞ്ഞ് തോൽപിച്ച് ചാമ്പ്യന്മാർ ആയി ബ്ലൂ ചിപ്പ് ടൈൽസ് ആഹാ ബോട്ട്ക്ലബ് . കൈ കരുത്തിനു മുന്നിൽ മറ്റ് എല്ലാ ടീമുകളെയും ബഹുദൂരം പിന്നിലാക്കി ആയിരുന്നു ആഹാ ബോട്ട്ക്ലബിന്റെ മിന്നും വിജയം.
BLUE CHIP TILES സ്പോൺസർ ചെയ്യുന്ന ആഹാ ബോട്ട് ക്ലബ് അയർലണ്ടിലെ പല കൗണ്ടികളിലുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ ആണ്.അതിൽ കുട്ടനാടിൻറെ സ്വന്തം ജിജോ ,ജിൻസ് ,സുധിൻ ,വിഷ്ണു ,സുനിൽ ലിജോ എന്നിവർ കൂടിയപ്പോൾ കാർലോയിലെ കനാൽ പരപ്പിൽ തീ പാറിച്ചു.
