ഷീലാ പാലസ്- പങ്കാളീസ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ AMC ചാമ്പ്യൻമാർ

Corkagh Park ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ May 18-ന് നടത്തപ്പെട്ട ഷീലാ പാലസ്- പങ്കാളീസ്
ക്രിക്കറ്റ്‌ ടൂർണമെന്റ് ചാമ്പ്യൻമാരായി AMC. ആവേശോജ്വലമായ ഫൈനലിൽ കരുത്തരായ LCC-യെ 24 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്.

വിജയികൾക്ക് Sheela Palace Restaurant സ്പോൺസർ ചെയ്ത ട്രോഫിയും €501 ക്യാഷ് പ്രൈസും ലഭിച്ചു.

റണ്ണേഴ്സ് അപ്പ്‌ ആയ LCC-ക്ക് ലഭിച്ചത് Sheela Palace Restaurant സ്പോൺസർ ചെയ്ത ട്രോഫിയും €301 യൂറോയും ആണ്.

ഉദ്വേഗജനകമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച, അവസാന പന്ത് വരെ നീണ്ട മത്സരങ്ങൾ നിറഞ്ഞ ക്രിക്കറ്റ്‌ പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച 12 ടീമുകൾ ആണ് മാറ്റുരച്ചത്.

പ്രവാസികളുടെ പ്രിയ റസ്റ്ററന്റ് ആയ Sheela Palace Restaurant ഉടമയും, Green Party-യുടെ ലൂക്കൻ ലോക്കൽ ഇലക്ഷൻ കാൻഡിഡേറ്റുമായ ജിതിൻ റാം അവാർഡുകൾ വിതരണം ചെയ്തു.

ടൂർണമെന്റിലെ മികച്ച താരം ആയി LCC-യുടെ ജിബ്രാൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റർ അവാർഡ് Gully Cricket ലെ പരാഗ്. എസിന് ആണ്. Waterford Tigers ക്രിക്കറ്റ്‌ ക്ലബ്ബിലെ ആനന്ദ് ആണ് മികച്ച ബൌളർ അവാർഡ് നേടിയത്. ഫൈനലിലെ മികച്ച താരം ആയി AMC-യുടെ വിജയ് തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്റ് വമ്പിച്ച വിജയമാക്കാൻ സഹായിച്ച സ്പോൺസർ Sheela Palace Restaurant-നും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പങ്കാളീസ് ക്രിക്കറ്റ്‌ കമ്മിറ്റി നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: