ഭരണകക്ഷി സ്ഥാനാർത്ഥിയും മലയാളിയുമായ ലിങ്ക് വിൻസ്റ്റാർ മാത്യുവിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപം

Fine Gael പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യുവിന് നേരെ വംശീയാധിക്ഷേപം. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ലിങ്ക്‌വിന്‍സ്റ്റാര്‍, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Artane/Whitehall ഇലക്ടറല്‍ ഏരിയയിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജനസമ്മതി തേടുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം നോര്‍ത്ത് ഡബ്ലിനിലെ Kilmore-ല്‍ പോസ്റ്റര്‍ പതിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ കുടിയേറ്റവിരുദ്ധര്‍ വംശീയമായ അധിക്ഷേപം നടത്തിയത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റില്‍ പതിച്ച പോസ്റ്റര്‍ ചൂണ്ടി അത് എടുത്തുമാറ്റാന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

‘F* ‘F* off, go back to where you came from… this is our country’ എന്ന ആക്രോശവും കേള്‍ക്കാം. കോമാളികള്‍ എന്നും അധിക്ഷേപിക്കുന്നുണ്ട്.

എക്‌സില്‍ പങ്കുവച്ച വീഡിയോ 42,000-ലധികം പേര്‍ കാണുകയും, കുടിയേറ്റവിരുദ്ധര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.

20 വര്‍ഷത്തിലധികമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന ലിങ്ക് വിന്‍സ്റ്റാര്‍ പ്രവാസി സമൂഹത്തിന് പുറമെ ഐറിഷ് സമൂഹത്തിലും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യ HSE-യിലെ ഉദ്യോഗസ്ഥയുമാണ്. അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും കൂടി കഠിനപ്രയത്‌നമാണ് HSE പോലെ സുപ്രധാനമായ ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്നും, അതിന് യാതൊരു വിലയും കല്‍പ്പിക്കാത്ത തരത്തിലുള്ള സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അതേസമയം സംഭവം താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും, ഗാര്‍ഡയില്‍ പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലിങ്ക്‌വിന്‍സ്റ്റാര്‍ പ്രതികരിച്ചു. തന്നെ എതിര്‍സ്ഥാനാര്‍ത്ഥികളടക്കം സഹായവാഗ്ദാനവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇതില്‍ ദുഃഖിതനല്ലെന്നും, നമ്മളെല്ലാം സഹോദരീസഹോദരന്മാരാണെന്നും പറഞ്ഞ ലിങ്ക്‌വിന്‍സ്റ്റാര്‍, പ്രചരണം തുടരാനും, സമൂഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനുമാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ലിങ്ക്‌വിന്‍സ്റ്റാര്‍ ഇതിനോടകം ശക്തമായ പ്രചരണം ആരംഭിച്ചിട്ടുണ്ടായിരുന്നു.

20 വര്‍ഷത്തിലധികമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന ലിങ്ക് വിന്‍സ്റ്റാര്‍ പ്രവാസി സമൂഹത്തിന് പുറമെ ഐറിഷ് സമൂഹത്തിലും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യ HSE-യിലെ ഉദ്യോഗസ്ഥയുമാണ്. അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും കൂടി കഠിനപ്രയത്‌നമാണ് HSE പോലെ സുപ്രധാനമായ ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്നും, അതിന് യാതൊരു വിലയും കല്‍പ്പിക്കാത്ത തരത്തിലുള്ള സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply