ഡബ്ലിനിൽ ഗാർഡയെ കാറിടിച്ച് വീഴ്ത്തി; ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ഗാര്‍ഡയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ Castleknock-ലെ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് എത്തിയ ഗാര്‍ഡ സംഘത്തിലെ ഒരാളെയാണ് കാറിടിച്ച് വീഴ്ത്തിയത്.

ഗാര്‍ഡയെ ഒഴിവാക്കി വാഹനവുമായി പോകാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥനെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply