കാറിന് തീപിടിച്ചു: ഡബ്ലിനിലെ Ikea സ്റ്റോർ ഒഴിപ്പിച്ചു

തീപിടിത്തത്തെ തുടര്‍ന്ന് ഡബ്ലിൻ Ballymun-ലെ Ikea സ്‌റ്റോര്‍ ഒഴിപ്പിച്ചു. ഞായറാഴ്ചയ്ക്ക് ഉച്ചയ്ക്ക് ശേഷമാണ് സ്റ്റോറില്‍ തീ പടര്‍ന്നതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് വിവരം ലഭിക്കുന്നത്.

പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ഒരു കാറിന് തീ പിടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അതേസമയം തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: