കൗണ്ടി ഡോണഗലിലെ നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. വ്യാഴാഴ്ചയാണ് Bridgend-ലെ Skeoge River-ല്‍ 300-ലധികം മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ Inland Fisheries Ireland (IFI) അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോണഗല്‍ കൗണ്ടി കൗണ്‍സിലും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. നദീജലം ശേഖരിച്ച അന്വേഷണസംഘങ്ങള്‍, എന്തെങ്കിലും രാസവസ്തുവോ മറ്റോ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
വളര്‍ച്ചയെത്താത്ത brown trout, European eel എന്നിവയാണ് പ്രധാനമായും ചത്തത്. നദീതീരത്തിന് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവ ചത്തുപൊന്തിയത്.