കോർക്കിൽ യുവതിക്ക് നേരെ ആക്രമണം; അന്വേഷണമാരംഭിച്ച് ഗാർഡ

കോര്‍ക്കില്‍ യുവതിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച വൈകിട്ട് 7.10-ഓടെ Newmarket area-യിലെ Island Wood-ല്‍ വച്ചാണ് നടക്കാനിറങ്ങിയ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഒരു പുരുഷന്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ആക്രമണത്തില്‍ യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല.

സംഭവദിവസം വൈകിട്ട് 4 മണി മുതല്‍ 10 മണി Island Wood പ്രദേശത്ത് സഞ്ചരിച്ചിരുന്നവര്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഈ വഴി കാറില്‍ യാത്ര ചെയ്തവര്‍ തങ്ങളുടെ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധിക്കപ്പെട്ടാല്‍ തങ്ങള്‍ക്ക് കൈമാറണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Mallow Garda Station on 022-31450
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: