ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ ജനകീയ ഭക്ഷ്യോല്‍പ്പന്നമായ Burren Smokehouse Hot Smoked Salmon-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. Batch code 412421 ആയിട്ടുള്ള 04/06/24 മുതല്‍ 24/06/24 വരെ യൂസ് ബൈ ഡേറ്റ് ഉള്ള പാക്കുകളാണ് വില്‍പ്പന നിര്‍ത്തിവയ്ക്കാനും, തിരിച്ചെടുക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഇവ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ കഴിക്കുകയുമരുത്.
പനി, വയറിളക്കം, ഛര്‍ദ്ദി, തലകറക്കം മുതലായ രോഗങ്ങള്‍ക്ക് കാരണമാകുന്ന Listeria monocytogenes എന്ന ബാക്ടീരിയകളാണ് ഈ പാക്കുകളില്‍ കണ്ടെത്തിയിരിക്കുന്നത്. 3 മുതല്‍ 70 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ എടുത്തേക്കും.