ഡബ്ലിനിലെ പ്രശസ്തമായ Shelbourne Hotel-ല്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ 10.30-ഓടെ നടന്ന തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ ശ്രമിച്ചാണ് ഹോട്ടലിലെ തീയണച്ചത്.
അതേസമയം തീപടര്‍ന്നതിന് പിന്നാലെ ഹോട്ടല്‍ജീവനക്കാര്‍ തന്നെ നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയ ഗുണം ചെയ്‌തെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. പ്രദേശത്ത് ഗതാഗതനിയന്ത്രണവുമായി ഗാര്‍ഡയും സ്ഥിതി ചെയ്തിരുന്നു.
തീ അണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയ ശേഷം അന്തേവാസികളെ തിരികെ ഹോട്ടലില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. Leinster House-ന് സമീപം St Stephen’s Green-ലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.