കാറിലെ യാത്രക്കാരായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി. ഡബ്ലിന്‍ Clondalkin-ലെ Melrose Crescent-ല്‍ താമസിക്കുന്ന Raymond Shorten (50) ആണ് കുറ്റക്കാരനെന്ന് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കണ്ടെത്തിയിരിക്കുന്നത്.
2022-ല്‍ രണ്ട് തവണയായാണ് പ്രതി യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. രാത്രിയില്‍ ഇയാളുടെ ടാക്‌സി വിളിച്ചവര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഉഭയസമ്മതപ്രകാരമാണ് ബന്ധം ഉണ്ടായതെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്ന് വിചാരണവേളയില്‍ തെളിഞ്ഞു.
ജൂലൈ 1-നാണ് പ്രതിയായ Shorten-ന് ശിക്ഷ വിധിക്കുക.