ഐറിഷ് പ്രധാനമന്ത്രിയുടെ കുടുംബവീടിന് മുന്നിൽ മുഖംമൂടിധാരികളായ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ ഐറിഷ് പതാകയുമേന്തിയെത്തിയ മുഖംമൂടിധാരികളുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് കൗണ്ടി വിക്ക്‌ലോയിലെ Greystones-ലുള്ള ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ പ്രതിഷേധവുമായി ഒരുകൂട്ടം മുഖംമൂടിധാരികളെത്തിയത്. അതിര്‍ത്തികള്‍ അടയ്ക്കുക, കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരികെ അയയ്ക്കുക, അഭയാര്‍ത്ഥികളുപയോഗിച്ച ടെന്റുകള്‍ നീക്കം ചെയ്യുക എന്നിവ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ സംഘത്തെ പിരിച്ചുവിട്ടു.

അതേസമയം രാഷ്ട്രീയക്കാരുടെ വീടുകളും, കുടുംബങ്ങളും ലക്ഷ്യം വച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സൈമണ്‍ ഹാരിസ് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. മെയ് മാസത്തില്‍ ഹാരിസിന്റെ വീടിന് മുന്നില്‍ സമാനമായ പ്രതിഷേധം അരങ്ങേറിയതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹം പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പരിപാടികളെ പ്രതിഷേധമായി കണക്കാക്കാനാകില്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.

Share this news

Leave a Reply