ഗ്രീൻ പാർട്ടി നേതൃസ്ഥാനം രാജിവച്ച് മന്ത്രി ഈമൺ റയാൻ; പാർട്ടിയെ ഇനി ആര് നയിക്കും?

ഗ്രീന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ഈമണ്‍ റയാന്‍. ഇന്ന് ഉച്ചയോടെ സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റയാന്‍ നയം വക്ത്യമാക്കിയത്. അതേസമയം നിലവില്‍ പരിസ്ഥിതി, ഗതാഗതവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന റയാന്‍, തല്‍സ്ഥാനത്ത് തുടരും.

ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് നേതാവായ റയാന്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ സര്‍ക്കാരിലെ ഭരണ കൂട്ടുകക്ഷി കൂടിയാണ് ഗ്രീന്‍ പാര്‍ട്ടി. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ 23 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2019-ല്‍ 49 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നു.

അതേസമയം ഈമണ്‍ റായാന്റെ രാജി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. പുതിയ നേതാവിനെ കണ്ടെത്തും വരെ റയാന്‍ പാര്‍ട്ടിയെ നയിക്കും.

Share this news

Leave a Reply