കൗണ്ടി ലിമറിക്കിലെ Castletroy-യില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. Kilmurry Village-യിലെ University of Limerick-ന്റെ ഓണ്‍ ക്യാംപസ് സ്റ്റുഡന്റ് അക്കോമഡേഷന്‍ സൈറ്റുകളിലൊന്നിലെ വീട്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. 80-ലേറെ പ്രായമുള്ളയാളാണ് സംഭവത്തില്‍ മരിച്ചത്. ഇദ്ദേഹം ഇവിടെ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് അഗ്നിരക്ഷാസേന തീയണച്ചത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.