ANOINTING FIRE CATHOLIC MINISTRY (AFCM) അയർലണ്ട് ഒരുക്കുന്ന 4 ദിവസത്തെ ടീനേജേഴ്സിനുള്ള ധ്യാനം “School Of Evangelisation 2024” ജൂലൈ മാസം 8-ആം തീയതി മുതൽ 11-ആം തീയതി വരെ County Laois-ലുള്ള De La Salle Retreat Centre , Castletown വെച്ച് നടത്തപ്പെടുന്നു. യുകെയിൽ നിന്നുള്ള AFCM ശുശ്രൂഷകർ നേതൃത്വം കൊടുക്കുന്ന ധ്യാനം, താമസിച്ച് പങ്കെടുക്കാവുന്ന രീതിയിൽ ഇംഗ്ലീഷിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . ജൂലൈ എട്ടാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ജൂലൈ 11-ന് വൈകിട്ട് 4 മണിക്ക് സമാപിക്കും.

തിന്മ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, കാലഘട്ടത്തിൻറെ വെല്ലുവിളികളെ
അതിജീവിച്ച് വിശ്വാസ ജീവിതം നയിക്കുന്നതിനും, യേശുവിനു സാക്ഷ്യം വഹിക്കുന്നതിനും പരിശുദ്ധാത്മാവിന്റെ കൂടുതൽ ശക്തിയും, അഭിഷേകവും സ്വീകരിക്കുവാനും, ആത്മീയ ഉണർവ് നേടുവാനും, 13 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളെ ധ്യാനത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി AFCM അറിയിച്ചു.
ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അയര്‍ലണ്ടിലെ AFCM ഭാരവാഹികളുമായി ബന്ധപ്പെടുക:
Anne : 0857340862
Shanty: 0877600009