സെപ്റ്റംബർ മാസത്തിലെ മലയാളം കുർബാന 15-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

സെപ്റ്റംബർ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 15 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

ലൂക്കൻ തിരുനാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാളും, തോമാസ്ലീഹായുടെ തിരുന്നാളും സംയുക്തമായി ലൂക്കൻ ഡിവൈൻ മേഴ്‌സി പള്ളിയിൽ ആഘോഷിക്കും. സെപ്റ്റംബർ 8 ഞായർ ഉച്ചകഴിഞ്ഞ് 2ന് ആരാധന, ജപമാല, ലദീഞ്ഞ്‌, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ഫാ. ജോമോൻ കാക്കനാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ബിജു ഇഗ്‌നേഷ്യസ് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. ഡബ്ലിൻ ഡ്രംസിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിന് കൊഴുപ്പേകും. നേർച്ച വിതരണവുമുണ്ടാകും. വൈകിട്ട് 5.30ന് താല … Read more

കിൽക്കെനിയിൽ ആദ്യമായി മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ഹോളി കുർബാന സെപ്റ്റംബർ 7-ന്

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലണ്ടിലെ കിൽകെനിയിൽ ആദ്യമായി വിശുദ്ധ കുർബാന നടത്തപെടുന്നു. ഈ ശനിയാഴ്ച സെപ്റ്റംബർ 7-ന്, വൈകിട്ട് 5:30-ന് കിൽകെനി ഡൺമോർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നു. കിൽകെനിയിലെ വിശ്വാസികൾക്കായി വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തുന്ന ഈ കുർബാനയുടെപ്രധാന കാർമികൻ വികാരി ഫാ. അനു ജോർജ് അച്ചനാണ്. ഈ മേഖലയിലെ മലങ്കര സുറിയാനി ക്രിസ്തീയ സമുദായത്തിന് ഒരു സുപ്രധാന ഘട്ടം … Read more

അയർലണ്ട് ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഇടവക പെരുന്നാള്‍ സെപ്റ്റംബര്‍ 8-ന്

ഡബ്ലിൻ: അയർലണ്ടിലെ  സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാൾ 2024 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. സെപ്റ്റംബര്‍ 1 ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വികാരി ഫാ. സജു ഫിലിപ്പ് കൊടിയേറ്റ് നിർവ്വഹിക്കും. സെപ്റ്റംബര്‍ 8-ന് പെരുന്നാൾ ചടങ്ങുകൾക്ക് യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ H.G Abraham Mar Stephanos മെത്രാപ്പോലീത്ത നേതൃത്വം നൽകും. 2010-ൽ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡബ്ലിൻ ഇടവകയുടെ പെരുന്നാളും സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഉത്സവമായ ആദ്യഫല പെരുന്നാളും (Harvest festival), മലയാളികളുടെ  ദേശീയ ഉത്സവമായ ഓണവും സെപ്റ്റംബര്‍ … Read more

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ഒൻപതു ഞാറാഴ്ചകളിലായി കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥയും ആചരിച്ചുവരുന്നു. തുടർന്ന് ആഗസ്റ്റ് 30-ന് ഫാ. ഫ്രാൻസിസ് സിലൻ PMI & ടീം നയിക്കുന്ന വാർഷിക ധ്യാനവും കുമ്പസാരവും നടത്തപ്പെടുന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, ലദീഞ്ഞ്, മെഴുകുതിരി പ്രദക്ഷിണം, തിരുനാൾ കൊടിയേറ്റ് … Read more

ഓഗസ്റ്റ് മാസത്തിലെ മലയാളം കുർബാന 18-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

ഓഗസ്റ്റ് മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഓഗസ്റ്റ് 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനാ’യുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2024 ഓഗസ്റ്റ്  16 , 17, 18 (വെള്ളി, ശനി, ഞായർ) തിയതികളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.  അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ  പ്രശസ്ത ധ്യാന ഗുരു റവ. ഫാ ബിനോയി കരിമരുതുങ്കലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ കൺവെൻഷൻ ഓഗസ്റ്റ് 15-ന്

ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ രണ്ടാമത് കൺവെൻഷൻ ഓഗസ്റ്റ് മാസം 15-ന് Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 7 മണിക്ക്. കൺവെൻഷന് റിവ്യൂ. John Mathew Charivil വചന ശുശ്രൂഷ നേതൃത്വം വഹിക്കും. Rev. Varughese Koshy അധ്യക്ഷം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സുബിൻ എബ്രഹാം 0857566248കൺവീനർ ഷിബിൻ ബാബു 0892496680

വെക്സ്ഫോർഡ് കൗണ്ടിയിലെ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

വെക്സ്ഫോർഡ് കൗണ്ടിയിൽ വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ജൂലൈ 27-ന് ശനിയാഴ്ച്ച വിശുദ്ധകുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വെക്സ്ഫോർഡിലുള്ള  ക്ലൊണാർഡ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബ്ബാനയും വിശുദ്ധ കുര്യാക്കോസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വർണ്ണശബളമായ പ്രദിക്ഷണവും നടത്തുകയുണ്ടായി. തുടർന്ന് ഭക്തജനങ്ങൾക്കായി പെരുന്നാൾ നേർച്ചയായി നെയ്യപ്പം വിതരണവും, ബാൺ ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സ്നേഹവിരുന്നും നടത്തുകയുണ്ടായി. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരിമാരായ ജോബിമോൻ സ്കറിയാ അച്ചനും, ബിബിൻ … Read more

സിറോ മലങ്കര കാത്തലിക് ചർച്ച് നോക്ക് തീർത്ഥാടനം നാളെ (ജൂലൈ 27)

സിറോ മലങ്കര കാത്തലിക് ചർച്ചിന്റെ (അയർലണ്ട് റീജിയൻ)  കീഴിലുള്ള മലങ്കര കാത്തലിക് കമ്മ്യൂണിറ്റി കോർക്കിന്റെ 2024 നോക്ക് തീർത്ഥാടനം നാളെ (ജൂലൈ 27, ശനി). അതിന്റെ ഭാഗമായുള്ള ഹോളി മാസ്സ് രാവിലെ 11.30-ന് നടക്കും. സിറോ മലങ്കര ക്രമത്തിൽ മലയാളത്തിൽ ആണ് കുർബാന. തുടർന്ന് 1.30-ന് യാത്ര ആരംഭിക്കും.