കെറിയില്‍ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ച മലയാളി നഴ്‌സ് സ്റ്റെഫി ഔസേപ്പിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണ പരിപാടി. കെറി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സ്‌റ്റെഫി ജൂണ്‍ 21-നാണ് പ്രസവാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അന്തരിച്ചത്. കേരളത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായിരുന്നു. അയര്‍ലണ്ട് മലയാളിയായ ബൈജു ആണ് ഭര്‍ത്താവ്.
ഭൗതികദേഹം ഇന്ത്യയില്‍ എത്തിക്കുന്നത് അടക്കമുള്ള ഭാരിച്ച ചെലവുകള്‍ക്ക് സഹായം ലഭിക്കാനാണ് ബൈജു GoFundMe വെബ്‌സൈറ്റില്‍ കാംപെയിന്‍ ആരംഭിച്ചത്. ജൂലൈ 1-നാണ് സംസ്‌കാരം നടക്കുക.
കുടുംബത്തെ സഹായിക്കാനായി സുമനസ്സുകള്‍ക്ക് സംഭാവന നല്‍കാം: https://www.gofundme.com/f/fund-raiser-for-funeral-service