അയർലണ്ടിലെ 32-35 പ്രായക്കാരായ സ്ത്രീകൾക്കും ഇനി സൗജന്യ ഗർഭനിരോധനോപാധികൾ ലഭ്യം

HSE-യുടെ സൗജന്യഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇനി 32-35 പ്രായക്കാരായ സ്ത്രീകള്‍ക്കും ലഭിക്കും. ഇതോടെ രാജ്യത്തെ 17-35 പ്രായക്കാരായ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഗര്‍ഭനിരോധ സംവിധാനങ്ങള്‍ ലഭ്യമാകും. ജിപിമാരുമായുള്ള കണ്‍സള്‍ട്ടേഷന്‍, ഫാമിലി പ്ലാനിങ്, സ്റ്റുഡന്റ് ഹെല്‍ത്ത്, പ്രൈമറി കെയര്‍ സെന്ററിലെ ചികിത്സ എന്നീ സേവനങ്ങളും സൗജന്യമാണ്. HSE-യുടെ റീ-ഇംബേഴ്‌സ്‌മെന്റ് ലിസ്റ്റിലുള്ള കോണ്‍ട്രാസെപ്റ്റീവുകളുടെ പ്രിസ്‌ക്രിപ്ഷനുകളും സൗജന്യമായി ലഭിക്കും.

സ്ത്രീകള്‍ക്ക് പുറമെ ഈ പ്രായത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍, നോണ്‍ ബൈനറി ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും സൗജന്യം ലഭ്യമാണ്.

ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പദ്ധതി വിപുലീകരണവുമായി ബന്ധപ്പെട്ട് പറഞ്ഞു. ആരോഗ്യസംരക്ഷണത്തിന് അത് സഹായകമാകും.

HSE-യുടെ സൗജന്യ ഗര്‍ഭനിരോധസംവിധാനങ്ങള്‍, സൗജന്യ കോണ്ടം വിതരണം മുതലായവയെ പറ്റിയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ക്ക്: https://www.sexualwellbeing.ie/

Share this news

Leave a Reply

%d bloggers like this: