ഡബ്ലിന്‍ സിറ്റി സെന്ററിലുണ്ടായ ആക്രമണത്തില്‍ ചെറുപ്പക്കാരന് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡബ്ലിന്‍ 7-ലെ Stoneybatter-ലുള്ള Manor Street-ല്‍ വച്ചാണ് ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ഒരു ആയുധവും ആക്രമണത്തിന് ഉപയോഗിച്ചിരുന്നതായാണ് വിവരം. പരിക്കേറ്റ 20-ലേറെ പ്രായമുള്ള പുരുഷനെ Mater Hsopital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.
അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാര്‍ഡ പറഞ്ഞു. സംഭവസ്ഥലത്തെത്തിയപ്പോള്‍ പരിക്കേറ്റ ആള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.