വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായിട്ടാണ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ക്ലോൺമേലിൽ അരങ്ങേറുന്നത്. വിന്റേജ് കാറുകളുടെ ഒരു ഗംഭീരപ്രദർശനവും, ഒപ്പം നവയുഗത്തിലെ കരുത്തിന്റെ പര്യായമായ മോട്ടോർ ബൈക്കുകളെ അടുത്ത് പരിചയപ്പെടാനുള്ള അവസരവും, പ്രദർശന റാലിയും ഇത്തവണത്തെ ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024-നോട് അനുബന്ധിച്ച് സംഘാടകർ ഒരുക്കിയിട്ടുണ്ട്.
പഴമയുടെ പ്രൗഢി തിടമ്പേറുന്ന വിവിധ കാലഘട്ടങ്ങളിൽ ഉള്ള കാറുകളും അതിന്റെ ടെക്നോളജികളും നിങ്ങളെ പരിചയപ്പെടുത്തുന്നത് “ക്ലോൺമേൽ വെറ്ററൻ കാർ ക്ലബ്” ആണ്. കരുത്തിന്റെ പര്യായമായ മത്സര മോട്ടോർ ബൈക്കുകളും, പ്രദർശനവും റാലിയും നടത്തുന്നത് പ്രശസ്തമായ “കോർക്ക് റൈഡേഴ്സ്” ആണ്.

കുട്ടികളെയും, വാഹന പ്രേമികളെയും പ്രദർശന റാലിയിലേക്കും, വാഹനപ്രദർശനത്തിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു. ഈ വരുന്ന ജൂലൈ 20-ആം തീയതി, ക്ലോൺ മേലിലെ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് രാവിലെ 9 മുതൽ രാത്രി 9 വരെയാണ് സമ്മർ ഫെസ്റ്റ് 2024 അരങ്ങേറുന്നത്. പ്രവേശനവും കാർ പാർക്കിങ്ങും തീർത്തും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
മാത്യു പി അഗസ്റ്റിൻ (0894687808)
റോണി ഫ്രാൻസിസ് (0894112129)
ലിജോ ജോസഫ് (0879086246)