കോര്‍ക്കില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും അറസ്റ്റില്‍. St. Patrick’s Street-ല്‍ രാത്രി 10.15-ഓടെയാണ് ഫ്രാന്‍സില്‍ നിന്നുള്ള ഒരു സംഘം കവര്‍ച്ച ചെയ്യപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നുള്ള 22 വിദ്യാര്‍ത്ഥികളും, അവരുടെ ടീച്ചറും പ്രദേശത്തെ ഒരു റസ്റ്ററന്റില്‍ നിന്നും മടങ്ങും വഴി കവര്‍ച്ചയ്ക്ക് ഇരയാകുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ 20-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും, പുരുഷനെയും അറസ്റ്റ് ചെയ്തു. ഇവരുടെ മേല്‍ കുറ്റം ചുമത്തിയതായും, സംഭവത്തിന് ആരെങ്കിലും ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അറിയിച്ചു.