കൗണ്ടി വിക്ക്‌ലോയില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും, അന്യായമായി തടങ്കലില്‍ വയ്ക്കുകയും ചെയ്ത കേസില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍. കേസുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്‌ക്കൊടുവില്‍ വെള്ളിയാഴ്ച ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജൂറിയാണ് ഏകകണ്‌ഠേന പ്രതിയും, ഗാര്‍ഡ ഉദ്യോഗസ്ഥനുമായ William Ryan കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഗാര്‍ഡ പിടിച്ചെടുത്ത തന്റെ മകന്റെ കാര്‍ തിരികെ ലഭിക്കുന്ന കാര്യം സംസാരിക്കാനായി ഗാര്‍ഡ സ്റ്റേഷനിലെത്തിയ സ്ത്രീയെയാണ് 41-കാരനായ William Ryan ലൈംഗികമായി ഉപദ്രവിച്ചത്. 2020 സെപ്റ്റംബര്‍ 29-ന് Aughrim-ലെ Mainstreet-ലുള്ള Aughrim ഗാര്‍ഡ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. സ്‌റ്റേഷനില്‍ നിന്നും ഇരയായ സ്ത്രീ പുറത്തുകടക്കുന്നത് പ്രതി തടയുകയും ചെയ്തിരുന്നു. 2013 മുതല്‍ ഈ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പ്രതി.
വിചാരണയ്ക്കിടെ Ryan തനിക്ക് മേലുള്ള കുറ്റങ്ങളെല്ലാം നിഷേധിച്ചെങ്കിലും പ്രതിക്കെതിരെ മതിയായ തെളിവുകള്‍ വാദിഭാഗം നിരത്തുകയായിരുന്നു. ഇയാള്‍ക്ക് ഒക്ടോബര്‍ 7-ന് ശിക്ഷ വിധിക്കും.