വാട്ടർഫോർഡിലെ സ്പോർട്സ് ക്ലബുകളിൽ സാമൂഹികവിരുദ്ധരുടെ അതിക്രമം; ഗ്രാഫിറ്റി വരച്ചു, ഷെൽട്ടറുകൾ നശിപ്പിച്ചു
കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് നേരെ വ്യാപകമായ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന അതിക്രമങ്ങളില്‍ Kilmacthomas GAA Club, Brideview United, Tallow GAA എന്നീ ക്ലബ്ബുകളുടെ കെട്ടിടങ്ങളാണ് എഴുതിയും, കുത്തിവരച്ചും മറ്റും നശിപ്പിച്ചത്. ഇതെത്തുടര്‍ന്ന് ക്ലബ്ബിലും, സമീപപ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് Kilmacthomas GAA Club പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൗണ്ടില്‍ അധിക ലൈറ്റുകളും സ്ഥാപിക്കും. Brideview United, Tallow GAA എന്നീ ക്ലബ്ബുകളില്‍ കളിക്കാര്‍ക്ക് ഇരിക്കാനുള്ള ഷെല്‍റ്ററുകളാണ് നശിപ്പിച്ചത്. ഷെല്‍റ്ററുകളില്‍ ഗ്രാഫിറ്റി പെയിന്റും ചെയ്തിട്ടുണ്ട്. … Read more