അയർലണ്ടിൽ സാധാരണക്കാർക്ക് വീടില്ല; HAP പദ്ധതി വഴി ലഭ്യമായിട്ടുള്ളത് വെറും 43 വീടുകൾ

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് Housing Assistance Payments (HAP) പദ്ധതി പ്രകാരം ലഭ്യമായിട്ടുള്ള വീടുകള്‍ വെറും 43 എണ്ണം. രാജ്യത്തെ ഭവനപ്രതിസന്ധിയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ട് Simon Communities ആണ് ജൂണ്‍ മാസത്തിലെ Locked Out റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്മ്യൂണിറ്റി സര്‍വേ നടത്തിയ 16 പ്രദേശങ്ങളില്‍ 10 എണ്ണത്തിലും ഒരൊറ്റ HAP വീട് പോലും ലഭ്യമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. Athlone, Leitrim, Cork, Limerick എന്നിവിടങ്ങളിലെ സിറ്റി സെന്ററുകള്‍ അടക്കമാണിത്.

അതേസമയം ഈ 16 പ്രദേശങ്ങളില്‍ 1,178 വീടുകള്‍ പദ്ധതി പ്രകാരമല്ലാത്ത വാടകനിരക്കുകളില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജൂണ്‍ മാസത്തില്‍ നടത്തിയ സര്‍വേയെക്കാള്‍ 26% അധികമാണിത്.

സര്‍വേയില്‍ കണ്ടെത്തിയ 43 HAP കെട്ടിടങ്ങളില്‍ 40 എണ്ണവും ഡബ്ലിനിലാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മറ്റ് രണ്ടെണ്ണം Dublin City North-ലും, ബാക്കിയുള്ള ഒരെണ്ണം കൗണ്ടി ലൂവിലെ Dundalk-ലുമാണ്.

Share this news

Leave a Reply