പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. ജൂണ്‍ 26-ആം തീയതിയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ നടത്തിവന്ന അന്വേഷണത്തില്‍ 50 വയസിലേറെ പ്രായമുള്ള ഒരു പുരുഷനെ ഇന്നലെ അറസ്റ്റ് ചെയ്തു. Samaritans-നെ ഫോണില്‍ വിളിച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.
ബോംബ് ഭീഷണി വന്ന സമയം ഹാരിസിന്റെ ഭാര്യയും, രണ്ട് ചെറിയ മക്കളും വീട്ടിലുണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് ഗാര്‍ഡ വീട്ടില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.