ടിപ്പററിയിൽ 89-കാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ടിപ്പററിയില്‍ 89-കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Nenagh-യിലെ St Joseph’s Park സ്വദേശിയായ Josephine Ray-യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 50-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തു. ഇവരെ ടിപ്പററിയിലെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

Killodiernan Cemetery-യില്‍ Josephine Ray-യുടെ സംസ്‌കാരം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.

Share this news

Leave a Reply