Dundalk-ല്‍ കുടിയേറ്റവിരുദ്ധ റാലിക്കിടെ ഗാര്‍ഡ നാല് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് തീവ്രവലതുപക്ഷവാദികളുടെ ഒരു സംഘം ഉക്രെയിന്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റല്‍ ലക്ഷ്യമിട്ട് റാലി നടത്തിയത്. Jocelyn Street-ല്‍ വച്ചായിരുന്നു അറസ്റ്റ്. അതേസമയം ഇതിനെതിരായി മറ്റൊരു റാലിയും ഈ സമയം ടൗണില്‍ നടക്കുന്നുണ്ടായിരുന്നു.
ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് എന്ന് എന്ന് ഗാര്‍ഡ വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ റാലി 7.30-ഓടെ അവസാനിച്ചുവെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.
ജൂലൈ 21-നും സമാനമായി കുടിയേറ്റവിരുദ്ധ റാലിക്കിടെ Dundalk-ല്‍ ഗാര്‍ഡ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.