അയർലണ്ടിലെ പ്രഥമ ഉഴവൂർ സംഗമം 2024 ഓഗസ്റ്റ് 24-ന് ഡബ്ലിനിൽ

അയർലണ്ടിലെ പ്രഥമ ഉഴവൂർ സംഗമം 2024 ഓഗസ്റ്റ് 24-ന് ഡബ്ലിനിലെ Walkinstown ലുള്ള Moreon Hall ൽ വച്ചു നടക്കും. വൈകിട്ട് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.

മുൻ രാഷ്ട്രപതിയായ കെ.ആർ നാരായണൻ അടക്കമുള്ള പ്രതിഭകൾക്ക് ജന്മം നൽകിയ കോട്ടയത്തെ ഒരു ചെറു ഗ്രാമമാണ് ഉഴവൂർ. ഉഴവൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിലേയ്ക്ക് കുടിയേറിയെത്തിയവരുടെ ഒരു സ്നേഹക്കൂട്ടായ്മയാണ് ഇതാദ്യമായി ഡബ്ലിനിൽ സംഘടിപ്പിക്കപ്പെടുന്നത്. സംഗമത്തിനൊപ്പം വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Moeran Hall,58 moeran Rd, Walkinstown, Dublin, D12 Y207

കൂടുതൽ വിവരങ്ങൾക്ക്:

Sunny Stephen – +353 (87) 203 3644

Shaju Kurian – +353 (87) 320 5335

Share this news

Leave a Reply

%d bloggers like this: