ക്ലെയറിലും ടിപ്പററിയിലും ക്രിമിനൽ സംഘത്തിന്റെ മോഷണ പരമ്പര; ഒരാൾ അറസ്റ്റിൽ

ക്ലെയര്‍, ടിപ്പററി എന്നിവിടങ്ങളിലെ സംഘടിത മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഗാര്‍ഡ. ഇവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ 2020 ജൂലൈ മുതല്‍ 2024 ഫെബ്രുവരി വരെ നടന്ന മോഷണപരമ്പരകള്‍ക്ക് പിന്നിലുള്ളവരെ പിടികൂടാനായി ഗാര്‍ഡ നടത്തിവരുന്ന Operation Tairge-ന്റെ ഭാഗമായാണ് 40-ലേറെ പ്രായമുള്ള പുരുഷനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കിഴക്കന്‍ യൂറോപ്യന്‍ ക്രിമിനല്‍ സംഘമാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് നിഗമനം.

വിലകൂടിയ മദ്യവും, സ്പിരിറ്റുമാണ് പ്രധാനമായും സ്ഥാപനങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 30,000 യൂറോയുടെ നഷ്ടം ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ഉണ്ടായി.

അറസ്റ്റിലായ ആളെ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്. വളരെ കൃത്യമായി പദ്ധതിയിട്ട ശേഷം, ഒരുകൂട്ടം ആളുകളെ പലവിധ ജോലികള്‍ ഏല്‍പ്പിച്ച് നടത്തുന്ന മോഷണത്തെയാണ് സംഘടിത മോഷണം എന്ന് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: