കിൽക്കെന്നിയിൽ നിന്നും കാണാതായ 62-കാരനെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

കില്‍ക്കെന്നി സിറ്റിയില്‍ നിന്നും കാണാതായ 62-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയാണ് Thomas Murray എന്നയാളെ Knocktopher-ല്‍ നിന്നും കാണാതാകുന്നത്.

5 അടി 7 ഇഞ്ച് ഉയരം, ആരോഗ്യമുള്ള ഒത്ത ശരീരം, നീളം കുറഞ്ഞ നരച്ച മുടി, നരച്ച താടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ navy zip-up hoodie, navy tracksuit pants, black shoes എന്നിവയാണ് തോമസ് ധരിച്ചിരുന്നത്.

ഇദ്ദേഹത്തിന്റെ സുരക്ഷയില്‍ ബന്ധുക്കളും, ഗാര്‍ഡയും ആശങ്കയിലാണ്.

തോമസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെയുള്ള നമ്പറുകളിലോ ബന്ധപ്പെടുക:
Thomastown Garda Station on 056 7754150
Garda Confidential Line on 1800 666 111

Share this news

Leave a Reply