അയര്‍ലണ്ടിലെ മുതിര്‍ന്ന മാധ്യമപ്രവർത്തകയും , എഴുത്തുകാരിയും, സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചയാളുമായ Nell McCafferty അന്തരിച്ചു. 80 വയസായിരുന്നു. കൗണ്ടി ഡോണഗലിലെ ഒരു നഴ്‌സിങ് ഹോമില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1944-ല്‍ Derry-യിലാണ് Nell McCafferty ജനിച്ചത്. 1970-ല്‍ മറ്റൊരു പത്രപ്രവര്‍ത്തകയായ Mary Kenny-യോടൊപ്പം ചേര്‍ന്ന് Irish Women’s Liberation Movement സ്ഥാപിച്ചു.
പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ളവര്‍ McCafferty-യുടെ നിര്യാണത്തില്‍ അനുശോചിച്ചു.