ലീവിങ് സെർട്ട് പരീക്ഷയിൽ 625 പോയിന്റ് നേടി ബ്യൂമൗണ്ടിലെ സുനിൽ തോപ്പിൽ- രാജീസ് സുനിൽ ദമ്പതികളുടെ മകൻ മൈക്കിൾ സുനിൽ. ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ നിന്നാണ് മൈക്കിൾ ലീവിങ് സെർട്ട് പൂർത്തിയാക്കിയത്.
കോട്ടയം ജില്ലയിലെ അയർക്കുന്നം സ്വദേശികളാണ് കുടുംബം. സുനിൽ അയർലണ്ടിൽ പ്രവാസം ആരംഭിച്ചിട്ട് 20 വർഷത്തിലേറെയായി.