സ്ലൈഗോയിൽ ഓണാഘോഷം ഓഗസ്റ്റ് 31-ന്; ഒരുക്കങ്ങൾ പൂർത്തിയായിഇത്തവണ എട്ടു കരകളുടെ വടംവലി ഹൈലൈറ്റ്, ഗാനമേളയും

സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം  ഓഗസ്റ്റ് 31-ന് മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും.

രാവിലെ 10 മുതൽ വൈകിട്ട് 7  വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി മീഡിയ  ഓഫീസർ ഡയസ് സേവിയർ  അറിയിച്ചു.

എട്ടു  കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ്. അതോടൊപ്പം വനിതകളുടെ ടീമുകളും മാറ്റുരക്കുന്നു.

ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ സദ്യയുമുണ്ട്. ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്റ് അനിർബാൻ ബാൻജായുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. പ്രമുഖ നളപാചകവിദഗ്ദൻ മാർട്ടിൻ വർഗീസാണ്‌ ഇത്തവണ സദ്യ തയാറാക്കുന്നത്.

ഓൺലൈൻ ബുക്കിംഗ് ലിങ്ക്: https://www.tickettailor.com/events/sligoindians/1342644

Share this news

Leave a Reply