Drogheda-യിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ  സംഗമവേദിയായി Talbot Group കന്നി ഓണം 2023

Drogheda: Drogheda-യിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ സംഗമവേദിയായി Talbot Group സംഘടിപ്പിച്ച കന്നി ഓണം 2023. അയർലണ്ടിലെ പ്രസിദ്ധ റിക്രൂട്ട്മെന്റ് ഏജൻസി ആയ Breffini Solutions-ഉം Ralbot Group-ഉം ചേർന്ന് നടത്തിയ പരിപാടി, Talbot Group HR Manager Ms.Eliane ഉദ്ഘാടനം ചെയ്തു. Talbot Group പേഴ്സൺ ഇൻചാർജ്‌ ആയ Mr. അൻസാർ, Ms.Jaquiline, Mr Des, Breffini Solutions ചെയർമാൻ Mr. Nidhin എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ശിങ്കാരിമേളത്തിന്റെ താള കൊഴുപ്പിന് ഒട്ടും മങ്ങൽ ഏൽപ്പിക്കാതെ ആസ്വാദകരിൽ … Read more

GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി

ഗോൾവേ മലയാളികളുടെ കൂട്ടായ്മയായ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം “GEM ഓണം പോന്നോണം ” ഈ വരുന്ന ശനിയാഴ്ച (September Saturday 9th) രാവിലെ 10.00 am മുതൽ വൈകുന്നേരം 5.00 pm വരെ Mervue Community Cetre-ൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും  കായിക മത്സരങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര,  വിവിധതരം കലാപരിപാടികൾ, മാവേലിക്ക് സ്വീകരണം, പുലികളി  എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. Royal Cateres-Dublin ഒരുക്കുന്ന വിഭവസമൃദ്ധമായ  ഓണസദ്യ ആഘോഷത്തിന്റെ മാറ്റുകൂട്ടും. ആഘോഷ … Read more

DMA ഒന്നിച്ചോണം പൊന്നോണം വർണ്ണാഭമായി; കേരളീയ വേഷത്തിൽ ഐറിഷ് അതിഥികളും

ദ്രോഗഡ: അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ (DMA) ‘ഒന്നിച്ചോണം പൊന്നോണം’ വർണ്ണാഭമായി. അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ കേരളീയ വേഷം ധരിച്ചാണ് ഐറിഷ് അതിഥികളായ പാർലമെന്റ് അംഗം ജെഡ് നാഷ്, ഔർ ലേഡി ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് നഴ്സ് അഡ്രിയാൻ ക്ലെയറി എന്നിവർ എത്തിയത്. ഇവരെ കൂടാതെ ദ്രോഗഡ മേയർ ഐലീൻ ടുള്ളി ഉൾപ്പെടെയുള്ള പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു. രാവിലെ 10 മുതൽ രാത്രി 11 വരെനീണ്ടു നിന്ന ഡിഎംഎ … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം; ശ്രാവണം-23 അവിസ്മരണീയമായി

വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച്  വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെക്രട്ടറി  നെൽവിൻ റാഫേൽ സ്വാഗതമാശംസിച്ച ചടങ്ങിൽ വാട്ടർഫോർഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്കറിയ, വാട്ടർഫോർഡ് സീറോ മലബാർ ഇടവക വികാരി ഫാ.ജോമോൻ കാക്കനാട്ടും ഓണ സന്ദേശം നൽകി. പ്രസിഡന്റ്‌ അനൂപ് ജോൺ ആശംസകൾ അറിയിച്ചു. അത്തപ്പൂക്കളം, … Read more

സ്ലൈഗോയിൽ ഓണാഘോഷം സെപ്‌റ്റംബർ 2-ന് ;ഒരുക്കങ്ങൾ പൂർത്തിയായി; ഇത്തവണ ആറു കരകളുടെ വടംവലി ഹൈലൈറ്റ്

സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം  സെപ്‌റ്റംബർ രണ്ടിന് മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും . രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പബ്ലിക് റിലേഷൻസ് ഓഫീസർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു . ആറു കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ്റ്, അതോടൊപ്പം വനിതകളുടെ രണ്ടു ടീമും മാറ്റുരക്കുന്നു. ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ … Read more

എന്നീസ്സ് ഓണാഘോഷം 2023 സെപ്തംബര്‍ 3-ന്

ക്ലയര്‍ / എന്നീസ്സ് : രജിസ്‌ട്രേഡ് ചാരിറ്റബിള്‍ സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ഓണാഘോഷം2023 സെപ്തംബര്‍ മൂന്ന് ഞായറാഴ്ച സെന്റ് ഫ്‌ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ (സെപ്റ്റംബര്‍ 3ന്) പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കില്ലലൂ ബിഷപ്പ് ഫിന്‍ടെന്‍ മോനാഹന്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം … Read more

ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഓണാഘോഷം ഗംഭീരമായി; അസോസിയേഷനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 24 വ്യാഴാഴ്ച മൗണ്ട് മെല്ലറിയിൽ വെച്ച് ഗംഭീരമായി നടത്തപ്പെട്ടു. ഡൺഗാർവൻ, കാപ്പക്വിൻ, ടാലോ തുടങ്ങിയ  മേഖലകളിൽ നിന്നുള്ള മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഓണാഘോഷം അന്നേ ദിവസം രാവിലെ 11.30 മുതൽ വൈകിട്ട് 7 മണി വരെ നീണ്ടു. ഓണപ്പൂക്കളമിട്ടുകൊണ്ട് ആരംഭിച്ച പരിപാടികളിൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ് തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി വൈവിധ്യമാർന്ന കലാ പരിപാടികൾ നടത്തപ്പെട്ടു. വ്യത്യസ്തമായ നിരവധി ഓണക്കളികൾ കൊണ്ട് … Read more

പാരമ്പര്യത്തനിമയിൽ ‘നീനാ കൈരളി’യുടെ ഓണാഘോഷങ്ങൾ 25 ന് നടക്കും

നീനാ (കൗണ്ടി ടിപ്പററി) : ഓണം ഒരു ഓർമ്മ പുതുക്കലാണ് ,കഴിഞ്ഞുപോയ കാലത്തിന്റെയും, ബാല്യത്തിന്റെയും, അന്യമാകുന്ന നന്മയുടെയും , സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷകളുമായി പൂക്കളമിട്ട് ആരവങ്ങളും ആർപ്പുവിളികളുമായി നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ വന്നെത്തി. ഓഗസ്റ്റ് 25-ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് രാവിലെ 9 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കമാകും.  മുൻ വർഷങ്ങളിലെ പോലെ തന്നെ ആഴ്ചകൾക്ക് മുന്നേ ആരംഭിക്കുന്ന നീന കൈരളിയുടെ ഓണാഘോഷങ്ങളിൽ ഇതിനോടകം കുട്ടികളുടെ പെയിന്റിംഗ് , കളറിംഗ് , പുഞ്ചിരി മത്സരം, കുട്ടികളുടെയും മുതിർന്നവരുടെയും … Read more

പൊന്നോണം ആഘോഷിക്കുവാൻ കിൽക്കനിയും ഒരുങ്ങിക്കഴിഞ്ഞു!

കഴിഞ്ഞ രണ്ട് മാസങ്ങളോളം നീണ്ടുനിന്ന കിൽക്കനി മലയാളി അസോസിയേഷന്റെ ഓണഘോഷങ്ങൾക്ക് ഈ മാസം 26-ആം തീയതി ശനിയാഴ്ച കിൽക്കനി O’Loughlin GAA Club – ഹാളിൽ വെച്ച് വർണ്ണാഭമായ പരിസമാപ്തിയാകുന്നു.  കിൽക്കനി മലയാളി അസോസിയേഷനിലെ കുട്ടികൾക്കായി, ഒരു മാസത്തോളം നീണ്ടുനിന്ന, ക്വിസ് മത്സരത്തിന്റെ ഫൈനലോടെ കൂടി, ശനിയാഴ്ച്ച രാവിലെത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്നുള്ള പൊതുസമ്മേളനത്തിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ജോയിന്റ് ഡയറക്ടർ ഫാദർ: ജോയ്സ് നന്ദികുന്നേൽ വിശിഷ്ടാതിഥിയും, തുടർന്ന് തിരുവാതിര, ചെണ്ടമേളം, മാവേലി മന്നൻ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം … Read more

രുചിയേറും വിഭവങ്ങളുമായി ഷീലാ പാലസിന്റെ ഓണസദ്യ; 2 പേർക്ക് 45 യൂറോ, 4 പേർക്ക് 90 യൂറോ; പ്രീ ഓർഡർ ചെയ്യാം

ഈ ഓണത്തിന് പതിവ് പോലെ രുചിയേറുന്ന സദ്യയൊരുക്കി മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ്. തിരുവോണദിനമായ ഓഗസ്റ്റ് 29-ന് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ സദ്യ ടേക്ക് എവേ ചെയ്യാം. ചോറ്, സാമ്പാര്‍, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കൂട്ട് കറി, അച്ചാര്‍, ഇഞ്ചിപ്പുളി, വറുത്തുപ്പോരി, പപ്പടം, പായസം, തൈര്, പായസം എന്നിങ്ങനെ ഓണസദ്യയുടെ എല്ലാ വിഭവങ്ങളമുടങ്ങിയ രണ്ട് പേര്‍ക്കുള്ള സദ്യ കിറ്റിന് 45 യൂറോ ആണ് വില. നാല് പേര്‍ക്കുള്ള കിറ്റിന് 90 … Read more