ഹൈറേഞ്ച്ഴ്സ് ഇൻ അയർലണ്ടിന്റെ “ഹൈറേഞ്ച് സംഗമം 2024” വൻ വിജയമായി

ഇടുക്കിയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയ മലനാടിന്റെ മക്കളുടെ കൂടിച്ചേരൽ ഓഗസ്റ്റ് 24-ന് നാവനിൽ ഉള്ള ഡ്രൂസ് ടൌൺ ഹൌസിൽ വെച്ച് നടത്തപെട്ടു. ഹൈറേഞ്ച്ന്റെ വീണ്ടെടുപ്പിനായി അയർലണ്ടിൽ എത്തപെട്ട മുഴുവൻ ആൾക്കാരുടെയും കൂട്ടായ്മ ആയ ‘ഹൈറേഞ്ച്ഴ്സ് ഇൻ അയർലണ്ട് (ഇടുക്കി)’ എന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് “ഹൈറേഞ്ച് സംഗമം 2024” സംഘടിപ്പിച്ചത്.

രാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെ ഇടുക്കിയുടെ മക്കളും മരുമക്കളും കൊച്ചുമക്കളും വിവിധ ഇനം പരിപാടികളും മത്സരങ്ങളും ആയി സൗഹൃദം പങ്കുവയ്ക്കലിന്റെ അരങ്ങു തീർത്തു. നാടൻ സദ്യയും നാലുമണി കാപ്പിയും പലഹാരവും ഏവരുടെയും മനം നിറച്ചു.

ഒപ്പം ഇടുക്കിയുടെ സ്വന്തം ഭക്ഷണമായ എല്ലും കപ്പയും ഏവരും ഒരുമിച്ചു പാചകം ചെയ്തു കഴിച്ചത് വേറിട്ട ഒരു അനുഭവമായി.

വർഷങ്ങളായി ഇടുക്കി ഹൈറേഞ്ച്ഴ്‌സ് സംഘടന നടത്തിവരുന്ന സംഗമം ഈ തവണയും വലിയ ഒരു വിജയമായിരുനെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. വീണ്ടും അടുത്ത തവണ ഒത്തുചേരാം എന്ന ഉറപ്പിലും വിശ്വാസത്തിലും ഏവരും സന്തോഷപൂർവം പിരിഞ്ഞു.

ഇടുക്കിയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിവർക്കു ഈ കൂട്ടായ്മയിൽ പങ്കു ചേരാം. താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.

വാട്സാപ്പ് ഗ്രൂപ്പ് –
https://tinyurl.com/IdukkiIreland

ഫേസ് ബുക്ക് –
https://tinyurl.com/IdukkiFB

ഇൻസ്റ്റാ –
https://tinyurl.com/InstaIdukki

Share this news

Leave a Reply

%d bloggers like this: