കൗണ്ടി കോര്‍ക്കില്‍ കടയ്ക്ക് മുമ്പില്‍ കത്തിക്കുത്ത് നടത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. Cobh-ലെ Carrignafoy-യില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം.
രണ്ട് പുരുഷന്മാര്‍ തമ്മില്‍ കടയ്ക്ക് മുമ്പില്‍ വച്ച് തര്‍ക്കമുണ്ടായി, ഒരാള്‍ മറ്റൊരാളെ കത്തികൊണ്ട് കുത്തി എന്നാണ് പരാതി. സ്ഥലത്തെത്തിയ ഗാര്‍ഡ 50 വയസിലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. അറസ്റ്റിലായ ആളെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.