കോര്‍ക്കില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. തിങ്കളാഴ്ച രാത്രി 10 മണിയോടെ Gurranabraher-ലെ Mary Aiken Head Place-ലുള്ള ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലിലൂടെയാണ് ബോംബ് എറിഞ്ഞത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേല്‍ക്കുകയോ, മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തില്ല.
അതേസമയം ഗാര്‍ഡയും, കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേഡും സംഭവസ്ഥലത്ത് സഹായത്തിന് എത്തിയിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.