അയർലണ്ട് കെ.എം.സി.സിക്ക്‌ പുതു നേതൃത്വം

ഡബ്ലിൻ: കാരുണ്യത്തിന്റെ കേന്ദ്രമായ കേരള മുസ്ലിം കൾച്ചറൽ സെന്റർ അയർലണ്ടിന് പുതിയ ഭാരവാഹികൾ. 2017 മുതൽ അയർലണ്ടിൽ പ്രവർത്തിച്ചു വരുന്ന നന്മയുടെ കൂട്ടമായ അയർലണ്ട് കെ.എം.സി.സിക്ക്‌ പുതു നേതൃത്വം സജ്ജമായി.

2024 ആഗസ്റ്റ്‌ 24 ശനിയാഴ്ച ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ച അയർലണ്ട് കെ.എം.സി.സി 2024-26 കമ്മിറ്റിയിൽ, ഫവാസ്‌ മാടശ്ശേരി അദ്ധ്യക്ഷനും, നജം പാലേരി ജനറൽ സെക്രട്ടറിയും, അർഷദ്‌ ടി.കെ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു.

2024 ജൂൺ-ജൂലൈ മാസം നടത്തിയ മെംബർഷിപ്പ് ഡ്രൈവിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയുടെ രൂപീകരണം. വർഷം തോറും മലയാളികൾ കൂടിക്കൊണ്ടിരിക്കുന്ന അയർലണ്ടിൽ നിറസാന്നിദ്ധ്യമാണ് കെ.എം.സി.സി.

ഫുആദ്‌ സനീൻ- ഓർഗനൈസിങ് സെക്രട്ടറി, ആഷിഖ്‌ തളപ്പിൽ – പി.ആർ.ഓ, സെഫ്നാദ്‌ യൂസഫ്‌, നൈസാമുദ്ദിൻ, സിയാദ്‌ റഹ്മാൻ എന്നിവർ വൈസ്‌ പ്രസിഡന്റുമാർ, ഷാഹിദീൻ കൊല്ലം, ഫസ്ജർ പാനൂർ, ഷഫീഖ്‌ നടുത്തോടിക എന്നിവർ ജോയിന്റ്‌ സെക്രട്ടറിമാർ, അബ്ദുൽ അഹദ്‌, അൽതാഫ്‌ ഷാജഹാൻ- വെൽഫയർ വിംഗ്‌, ഇയ്യാസ്‌ ദിയൂഫ്‌, അസ്ലം കെ- സ്റ്റുഡന്റ്സ്‌ ഹെൽപ്‌, ജൗഹറ പുതുക്കുടി, ഷമീന സലിം- വുമൺസ്‌ വിംഗ്‌ തുടങ്ങിയ ഭാരവാഹികളും, 18 അംഗ എക്സിക്യൂട്ടിവ്‌ അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണു ചുമതലയേറ്റത്‌.

Share this news

Leave a Reply