ഡബ്ലിനിലെ ക്ലോവർഹിൽ ജയിലിൽ നാടുകടത്തൽ കാത്ത് കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. അയർലണ്ടിലേയ്ക്ക് അനധികൃതമായി എത്തിയതിനെ തുടർന്ന് അറസ്റ്റിൽ ആയ ഇദ്ദേഹത്തെ വേറെ നാലു പേരോടൊപ്പം ഒരു സെല്ലിൽ പാർപ്പിച്ചു വരികയായിയുന്നു. ഇദ്ദേഹത്തിന് മേൽ മറ്റ് ക്രിമിനൽ ചാർജുകൾ ഒന്നുമില്ല.
തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ ജയിൽ ജീവനക്കാർ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത ഇല്ല എന്നാണ് നിലവിലെ നിഗമനം. സെപ്റ്റംബർ പകുതിയോടെ ആയിരുന്നു ഇദ്ദേഹം അറസ്റ്റിൽ ആയത്.
രാജ്യത്ത് അഭയം തേടി എത്തുന്നവരെ ജയിലിൽ ഇടുന്നതിനെതിരെ Irish Penal Reform Trust രംഗത്ത് വന്നിട്ടുണ്ട്. ഇവരെ ജയിലിൽ താമസിപ്പിക്കുന്നത് ഒട്ടും സ്വീകര്യമല്ല എന്ന് ട്രസ്റ്റ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ശനിയാഴ്ചയാണ് ക്ലോവർഹിൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന Martin Salinger എന്ന ആളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ അന്വേഷണം നടക്കുകയാണ്.