ഡബ്ലിൻ ജയിലിൽ മദ്യവും മയക്കുമരുന്നുമായി തടവുകാരുടെ ആഘോഷം; വീഡിയോ പുറത്ത്

ഡബ്ലിനിലെ ജയിലില്‍ മദ്യവും, മയക്കുമരുന്നുമായി തടവുകാര്‍ ആഘോഷം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ചു. ഡ്രോണ്‍ വഴി അകത്ത് കടത്തിയതാണ് ഇവയെന്നാണ് സംശയിക്കുന്നത്. ഡബ്ലിനിലെ വൈറ്റ്ഫീല്‍ഡ് ജയിലില്‍ നിന്നാണ് ദൃശ്യം പുറത്തുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതെത്തുടര്‍ന്ന് അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. വീഡിയോയില്‍ മൂന്ന് തടവുകാര്‍ നിയമവിരുദ്ധമായ മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്ന്, മദ്യക്കുപ്പികള്‍, കഞ്ചാവ് എന്ന് സംശയിക്കുന്ന വസ്തു മുതലായവയുമായി ഡാന്‍സ് കളിക്കുന്നത് കാണാം. ഒരു പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍, ചെറിയ ടിവി, ബോബ് മാര്‍ലിയുടെ പോസ്റ്റര്‍ എന്നിവയും വീഡിയോയില്‍ … Read more

ഡബ്ലിനിൽ ജയിൽ ഓഫിസറെ പ്രതി കുത്തി പരിക്കേൽപ്പിച്ചു

രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതി, ജയില്‍ ഓഫിസറെ കുത്തി പരിക്കേല്‍പ്പിച്ചു. ഡബ്ലിൻ Mountjoy Prison-ല്‍ നിന്നും പുറത്തേയ്ക്ക് പ്രതിയെ കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഓഫിസര്‍ക്ക് മുഖത്താണ് പരിക്കേറ്റതെന്നാണ് വിവരം. കേസെടുക്കാന്‍ ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന് ശേഷം പരിക്കേറ്റ് ഓഫിസറും മറ്റുളളവരും ചേര്‍ന്ന് പ്രതിയെ തിരികെ ജയിലില്‍ തന്നെ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഓഫിസര്‍ ചികിത്സ തേടി.

ലൈംഗിക, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്ന വിദേശികൾക്കും, വെളുത്ത വർഗ്ഗക്കാരല്ലാത്തവർക്കും അയർലണ്ടിൽ കൂടുതൽ ശിക്ഷ ലഭിക്കുന്നു

അയര്‍ലണ്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവ ചെയ്യുന്ന വിദേശികള്‍ക്കും, വെളുത്ത വര്‍ഗ്ഗക്കാരല്ലാത്തവര്‍ക്കും, ഇതേ കുറ്റങ്ങള്‍ ചെയ്യുന്ന ഐറിഷുകാരെക്കാളും, വെളുത്ത വര്‍ഗ്ഗക്കാരെക്കാളും കൂടുതല്‍ കാലം നീളുന്ന ജയില്‍ശിക്ഷ ലഭിക്കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തല്‍. Irish Penal Reform Trust പുറത്തുവിട്ട ‘Sometimes I’m Missing the Words’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ശിക്ഷയിലെ ഈ വിവേചനം വെളിവായത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ആകെ കുറ്റവാളികളില്‍ 15% പേര്‍ വിദേശികളാണ്. അയര്‍ലണ്ടിലെ പിന്നോക്കസമുദായമായ ട്രാവലര്‍ വിഭാഗത്തില്‍ പെട്ടവര്‍ … Read more