ലിമറിക്കില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ ആള്‍ക്കെതിരെ കൊള്ള നടത്താന്‍ ശ്രമിച്ചതിന് കേസ്. ബുധനാഴ്ചയാണ് ലിമറിക്കിലെ Dooradoyle-ലുള്ള Superbites ഫാസ്റ്റ് ഫുഡ് പ്രവര്‍ത്തിക്കുന്ന ഇടത്തെ ഒരു കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ 41-കാരനെ രക്ഷപ്പെടുത്തിയതിന്. ശേഷം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മേല്‍ കൊള്ള നടത്താന്‍ ശ്രമിച്ചതിനുള്ള കുറ്റം ചുമത്തിയ ഗാര്‍ഡ ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
അതേസമയം ഗാര്‍ഡ എതിര്‍ത്തെങ്കിലും കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാളോട് തുടര്‍വിചാരണയ്ക്ക് 2025 ജനുവരി 9-ന് ഹാജരാകാനാണ് നിര്‍ദ്ദേശം.