ഐറിഷ് ഭാഷക്ക് കൂടുതൽ പിന്തുണ ലഭിക്കണമെന്ന് 18-24 വയസ്സുകാരിൽ 66% പേരും 25-34 വയസ്സുകാരിൽ 65% പേരും വിശ്വസിക്കുന്നതായി ആർടിഇ, ഐറിഷ് ടൈംസ്, TG4, ട്രിനിറ്റി കോളേജ് ഡബ്ലിൻ എന്നിവയുടെ പിന്തുണയോടെ Ipsos B&A നടത്തിയ എക്സിറ്റ് പോൾ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ആകെ 50% എക്സിറ്റ് പോൾ പ്രതികരണങ്ങൾ ഭാഷക്കായി കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമായി കാണുമ്പോൾ, 41% പേർ നിലവിലെ പ്രവർത്തനങ്ങൾ മതിയെന്നാണ് വിശ്വസിക്കുന്നത്. അതേസമയം, 8% പേർ ഇതിൽ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും അഭിപ്രായപ്പെടുന്നു.
ഐറിഷ് ഭാഷക്ക് കൂടുതൽ പിന്തുണ ലഭിക്കണമെന്ന് 35-49 വയസ്സുകാരിൽ 51% പേരും 50-64 വയസ്സുകാരിൽ 45% പേരും അഭിപ്രായ പെടുന്നു. 65 വയസ്സ് മുകളിലുള്ളവരിൽ 41% മാത്രമാണ് ഈ അഭിപ്രായത്തിൽ.
പ്രദേശങ്ങളിലേയും പാർട്ടികളിലേയും നിലപാടുകൾ വച്ച് നോക്കുമ്പോള്‍ ഡബ്ലിനിൽ 43% പേർ ഐറിഷ് ഭാഷക്ക് മതിയായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു, Munster 42%, Leinster 40%, Connacht/Ulster 37% ആണ് ഇത്.
Sinn Fein, സോഷ്യല്‍ ഡെമോക്രാറ്റ്സ് വോട്ടര്‍മാരില്‍ 59% പേർ കൂടുതൽ പിന്തുണ ആവശ്യപ്പെടുന്നു. ഫൈൻ ഗെയിലിൽ ഈ കണക്ക് ഏറ്റവും താഴ്ന്നത് 38% മാത്രമാണ്.
Fine Gael വോട്ടര്‍മാരില്‍ പിന്തുണക്കാവശ്യമായ പ്രവർത്തനങ്ങൾ മതിയെന്ന് വിശ്വസിക്കുന്നവരുടെ ശതമാനം 53% ആണ്, മറ്റുള്ള പാർട്ടികളിൽ ഇത് കുറവാണ്.
എക്സിറ്റ് പോളിന്റെ വിശദാംശങ്ങൾ
43 ഡെയ്ൽ നിയോജകമണ്ഡലങ്ങളിലായി 253 പോളിംഗ് സ്റ്റേഷനുകളിൽ നിന്നാണ് 5,018 പേരിൽ നിന്ന് ഡാറ്റ ശേഖരിച്ചത്. 1.4% പിശക് സാധ്യതയുണ്ട്.
ഐറിഷ് ഭാഷയുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി കൂടുതൽ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
Top of Form