ഇന്ത്യൻ പൗരന്മാർ അയർലണ്ടിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്നവരായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരുടെ ശരാശരി പ്രതിവാര വരുമാനം €883.74 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
2023-ൽ, ഐറിഷ് പൗരന്മാർ വിദേശ പൗരന്മാരേക്കാൾ പ്രതിവാര അടിസ്ഥാനത്തിൽ ഏകദേശം €90 കൂടുതൽ സമ്പാദിച്ചതായി CSO പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
2023-ൽ, ഐറിഷ് പൌരന്മാരുടെ ശരാശരി പ്രതിവാര വരുമാനം €728.05 ആയപ്പോൾ, വിദേശ പൗരന്മാർക്ക് അത് €641.36 മാത്രമായിരുന്നു.
വിവിധ രാജ്യങ്ങളിലെ പൌരന്മാരുടെ ശരാശരി പ്രതിവാര വരുമാന കണക്കെടുക്കുമ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ (€883.74) യുണൈറ്റഡ് കിംഗ്‌ഡം പൗരന്മാർ (€745.78), ഐറിഷ് പൗരന്മാർ (€728.05), ഇറ്റാലി പൌരന്മാര്‍ (€701.78) എന്നിങ്ങനെയാണ് വരുന്നത്. ഈ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ ശരാശരി പ്രതിവാര വരുമാനം €699.28നെ മറികടന്നിട്ടുണ്ട്.
CSO ഡാറ്റ പ്രകാരം, അയർലണ്ടിലെ തൊഴിലിടങ്ങളിൽ ഭൂരിഭാഗവും (73.8 ശതമാനം) ഐറിഷ് പൌരന്മാര്‍ ആയിരുന്നു. വിദേശ പൗരന്മാർ 26.2 ശതമാനം മാത്രം പ്രതിനിധാനം ചെയ്‌തു. വിദേശ തൊഴിലാളികളിൽ പോളണ്ടുകാർ (3.4 ശതമാനം), യുണൈറ്റഡ് കിംഗ്‌ഡം പൗരന്മാർ (2.8 ശതമാനം), ഇന്ത്യൻ പൗരന്മാർ (2.6 ശതമാനം) ഏറ്റവും വലിയ വിഭാഗങ്ങളായി മുൻപന്തിയിൽ നില്‍ക്കുന്നു.
അതുപോലെ, ഉക്രൈൻ പൗരന്മാർ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിവാര വരുമാനം നേടുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ഏകദേശം €450.29 ആണ്.