ക്രാന്തി അയർലണ്ട് അഞ്ചാമത് ദേശീയ സമ്മേളത്തിനു മുന്നോടിയായ് ക്രാന്തി കോർക്ക് സമ്മേളനം നടത്തപ്പെട്ടു. കോർക്ക് Kerry Pike community ഹാളിൽ ഡിസംബർ 7 ശനിയാഴ്ച നടന്ന സമ്മേളനം ക്രാന്തി കേന്ദ്ര കമ്മിറ്റി സെക്രെട്ടറി സ. ഷിനിത് ഉദ്ഘാടനം
ചെയ്‌തു. സ. സരിൻ അധ്യക്ഷൻ ആയ ചടങ്ങിൽ സ. രാജു സ്വാഗതം പറഞ്ഞു .
സ. ജോർലിൻ രക്തസാക്ഷി പ്രമേയവും, സ. മെൽബ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ശേഷം റിപ്പോർട്ടിൻ മേലുള്ള ചർച്ച നടത്തി. തുടർന്നു 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് ശേഷം യൂണിറ്റ് സെക്രട്ടറി ആയി സ. രാജു, ജോയിന്റ് സെക്രട്ടറി സ.അബിൻ , ട്രഷറർ ആയി സ. ജോർലിൻ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. കൂടാതെ ക്രാന്തി കേന്ദ്ര സമ്മേളനത്തിലേക്ക് പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ശേഷം സ. മെൽബ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക് അഭിവാദ്യങ്ങളും, സെക്രട്ടറി നന്ദിയും അറിയിച്ചു അതേത്തുടർന്ന് സമ്മേളന നടപടികൾ അവസാനിച്ചു